Leading News Portal in Kerala

കെ വി ലൈനിൽ നിന്നും ഷോക്കേറ്റു: കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം


തൃശൂർ: 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കൈപമംഗലത്താണ് സംഭവം. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി ആണ് മരിച്ചത്. 45 വയസായിരുന്നു.

ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് തമ്പിയ്ക്ക് ഷോക്കേറ്റത്.

ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന കാര്യം വ്യക്തമല്ല.