Leading News Portal in Kerala

ഫുഡ് വ്‌ളോഗര്‍ ജീവനൊടുക്കിയതിന് പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങള്‍



കൊച്ചി: ഫുഡ് വ്ളോഗര്‍ പനങ്ങാട് മാടവന ഉദയത്തുംവാതില്‍ കിഴക്കേ കിഴവന വീട്ടില്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് പനങ്ങാട് പോലീസ്.

Read Also: അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

വണ്ണം കുറയ്ക്കുന്നതിനായി രാഹുല്‍ ഒരു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി പനങ്ങാട് എസ്എച്ച്ഒ അറിയിച്ചു. അടുത്തയാഴ്ച തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകേണ്ടതായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് സംഘവും. രാഹുല്‍ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് ഒപ്പമുണ്ടായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും രാഹുലിന്റെ ഭാര്യ, മാതാപിതാക്കള്‍ എന്നിവരുടെയും മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.