Leading News Portal in Kerala

ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’


നരച്ച മുടി പലർക്കും പ്രശ്നമാണ്. തലമുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. കടയില്‍ നിന്നും കെമിക്കൽ ഹെയര്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നതിലൂടെ രോഗങ്ങൾ വർദ്ധിക്കുന്നു. തേയില, ബീറ്റ്റൂട്ട്, നീലയമരി എന്നിവയുടെ മിശ്രിതം നരയെ തുരത്താനുള്ള ‘മാജിക്’ ആണ്.

കുറച്ചു വെള്ളം ചൂടാക്കിയ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് കുറച്ച്‌ കട്ടൻചായയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിൽ നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് – കട്ടൻചായ മിശ്രിതം ചേര്‍ത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക.

read also: പൊള്ളൽ ഉണ്ടായാൽ ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക് !!

എണ്ണമയം ഒട്ടുമില്ലാത്ത മുടിയില്‍ ഈ മിക്സ് തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കില്‍ ഒറ്റ ഉപയോഗത്തില്‍ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ചെയ്യുക.