ഭൂമിക്കുള്ളിൽ മറ്റൊരു ഗ്രഹത്തിന്റെ അവശേഷിപ്പുകൾ! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
ഇന്നും ഒട്ടനവധി നിഗൂഢതകൾ ഒളിപ്പിച്ച് വയ്ക്കുന്നവയാണ് ഭൂമിയുടെ ഉൾക്കാമ്പ്. ഇപ്പോഴിതാ ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. യുഎസിലെ കാൾടെക് സർവകലാശാലയിലെ ഗവേഷകരാണ് ഭൂമിയുടെ ഉൾക്കാമ്പിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്ന തിയ എന്ന ഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഇത് സംബന്ധിച്ച പഠനം നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തിയ എന്ന ഗ്രഹവുമായി ഭൂമി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
പടിഞ്ഞാറൻ ആഫ്രിക്കയുടെയും, സമീപത്തെ ശാന്ത സമുദ്രത്തിന്റെ താഴ്ഭാഗത്തുമായി തിയയിൽ നിന്നുള്ള അവശേഷിപ്പുകളായ പാറകൾ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ, ഈ പാറയുടെ ഉത്ഭവം സംബന്ധിച്ച് ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. സമുദ്രത്തിനടിയിലുള്ള ഭൗമപാളികൾ കൂടിച്ചേർന്ന് രൂപപ്പെട്ടതാകാമെന്ന വാദമാണ് നിലനിൽക്കുന്നത്. ഏകദേശം രണ്ട് ഭൂഖണ്ഡങ്ങളുടെ വിസ്തീർണമാണ് തിയയ്ക്ക് ഉള്ളത്. ഭൂമിയെ പോലെ തന്നെ ചന്ദ്രന്റെ ഉത്ഭവവുമായും തിയ ബന്ധപ്പെട്ടിരിക്കുന്നു. ആദ്യം തിയ ചന്ദ്രനുമായി കൂട്ടിയിടിച്ചതിന് ശേഷമാണ്, ഭൂമിയുമായി കൂട്ടിയിടിച്ചതെന്നാണ് വിലയിരുത്തൽ. ഭൂമിയിലേതുപോലെ ചന്ദ്രനിലും തിയയുടെ ഭാഗങ്ങൾ ഉണ്ട്.