1.100 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
കോട്ടയം: കഞ്ചാവുമായി യുവാവിനെ കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കിളിരൂര്‍ പനത്തറമാലിയില് വിഷ്ണു(28)വിനെയാണ് പിടികൂടിയത്.
പട്രോളിംഗിനിടെ മരുതനാല്‍ തിരുവാര്‍പ്പ് റോഡില്‍ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നു 1.100 കിലോഗ്രാം കഞ്ചാവും ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു.
കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി.സിബി, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, ആനന്ദ് രാജ്, അജിത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ജി. ജോസഫ്, പ്രവീണ്‍ ശിവാനന്ദ്, ഡ്രൈവര്‍ അനസ്മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.