കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്
തിരുവനന്തപുരം: കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചത്.