വാഹനങ്ങൾ ഉരസിയത് സംബന്ധിച്ച് തർക്കം: ഓട്ടോ എറിഞ്ഞു തകർത്തതായി പരാതി
കടുവാക്കുളം: വാഹനങ്ങൾ തമ്മിൽ ഉരസിയതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഓട്ടോ എറിഞ്ഞു തകർത്തതായി പരാതി. കടുവാക്കുളം മുണ്ടായ്ക്കൽതുരുത്തേൽ മാട്ടി ഏബ്രഹാമിന്റെ വീട്ടുമുറ്റത്ത് പാർക്കു ചെയ്ത ഓട്ടോയാണ് തകർത്തതായി പരാതിയുള്ളത്.
സംഭവത്തിൽ ഇന്നു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കടുവാക്കുളം കവലയിലെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ഓട്ടോ തകർത്തതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.