ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സ്‌പെഷ്യല്‍ ട്രൂപ്പ് ചീഫ് കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ഹമാസ് തങ്ങളുടെ പ്രത്യേക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരന്‍ ജമാല്‍ മൂസയെ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഗാസ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു.
Read Also: നിപ വിമുക്ത പ്രഖ്യാപനം നവംബർ എട്ടിന്: പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് ആദരം
ഹമാസ് ഭീകരരുടെ ടണലുകള്‍, സൈനിക കേന്ദ്രങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, ആന്റി-ടാങ്ക് മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ എന്നിവയുള്‍പ്പടെ 450ഓളം ഇടങ്ങളില്‍ ആക്രമണം കടുപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു.
ഗാസയ്ക്കുള്ളില്‍ ഹമാസിന്റെ സൈനിക കോംപൗണ്ട് കണ്ടെത്തിയെന്നും ഭീകരര്‍ക്ക് വേണ്ട പരിശീലനവും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നത് ഇവിടെയാണെന്നും പ്രതിരോധ സേന വ്യക്തമാക്കി. സൈനിക കോംപൗണ്ടിന്റെ നിയന്ത്രണം നിലവില്‍ ഐഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്.