Leading News Portal in Kerala

സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു: സഹയാത്രക്കാരന് പരിക്ക്


കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ്(19) ആണ് മരിച്ചത്.

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് വടകര റൂട്ടിലോടുന്ന നയന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കൂടെ സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹാസിഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.