Leading News Portal in Kerala

ജോ ബൈഡനെ പിന്തള്ളി ട്രംപ് മുന്നിലെന്ന് പോള്‍


വാഷിങ്ടണ്‍: അമേരിക്കയിലെ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തള്ളി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് പോള്‍ ഫലം. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേര്‍ന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്. നവാഡയില്‍ ട്രംപിന് 52 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ബൈഡന് 41 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.

ജോര്‍ജിയയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 43 ശതമാനവും വീതമാണ് പിന്തുണ. അതേസമയം, അരിസോണയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ കിട്ടി. മിഷിഗണിലാകട്ടെ ഡൊണാള്‍ഡ് ട്രംപിന് 48 ശതമാനം പിന്തുണയാണ് ലഭിച്ചത്. ബൈഡന് 43 ശതമാനവും. പെന്‍സില്‍വാനിയയില്‍ ട്രംപിന് 48 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ ലഭിച്ചു.

പക്ഷേ, വിസ്‌കോന്‍സിനില്‍ ട്രംപിനെ പിന്തള്ളി ബൈഡന്‍ മുന്നിലെത്തി. ബൈഡന് 47 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ട്രംപിന് 45 ശതമാനം മാത്രം പിന്തുണയാണ് ഇവിടെ നിന്ന് കിട്ടിയത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ മൂന്ന് വരെ ടെലിഫോണ്‍ വഴിയാണ് പോള്‍ നടത്തിയത്. നേര്‍ക്കുനേരെയുള്ള മത്സരത്തിന്റെ പ്രാഥമിക വോട്ടെടുപ്പ് അടുത്തവര്‍ഷം മാത്രമേ ആരംഭിക്കുകയൂള്ളൂ.