Leading News Portal in Kerala

മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്സ് ഷോ; 1000 രൂപ മുതല്‍ പ്രതിഫലം; 2 സ്ത്രീകളടക്കം 3 പേര്‍ പിടിയില്‍


മുംബൈ:  മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ നടത്തിയ സംഘം പിടിയില്‍. രണ്ട് സ്ത്രീകളടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ‘പിഹു’ എന്ന ആപ്പിന്‍റെ ഉടമയ്ക്കെതിരെ കേസെടുത്തു. ലൈംഗിക ദൃശ്യങ്ങള്‍ ലൈവായി ലഭിക്കുന്നതിന് ഉപയോക്താക്കളിൽ നിന്ന് 1000 മുതൽ 10,000 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്. തനിഷ രാജേഷ് കനോജിയ (20), രുദ്ര നാരായണ്‍ റൗട്ട്(27), തമന്ന ആരിഫ് ഖാൻ (34) എന്നിവരാണ് അറസ്റ്റിലായത്. കനോജിയയുടെ ഫ്ലാറ്റില്‍ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. കേസിലെ പ്രതികളായ സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പ്രായപൂർത്തിയാകാത്തവരുടെ ലൈംഗികദൃശ്യങ്ങൾ വിൽപന നടത്തിയതിനും പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഈ മാസം ആപ്പിൽ ഒരു ലൈംഗിക ഷോ നടത്താനും പ്രതികൾ പദ്ധതിയിട്ടിരുന്നു. പിഹു ആപ്പിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.