Leading News Portal in Kerala

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം


മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല, ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ക്കും കഞ്ഞിവെള്ളം സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ നിങ്ങളെ അലട്ടാറുണ്ടോ? എന്നാല്‍, ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഞ്ഞിവെള്ളം മതി. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്.

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാൽ മതി. കഴുത്തില്‍ മാത്രമല്ല, കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം മികച്ച ഒന്നാണ്.

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം സഹായിക്കുന്നു.

മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇനി ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്‌നത്തിനും പരിഹാരം കാണാം.