എസ്ഡിപിഐ ബന്ധം: ആലപ്പുഴയിൽ ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി സിപിഎം
ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനാണ് സിപിഎം നിർബന്ധിത അവധി നൽകിയത്. ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല.
ഷീദിന് ഒരു എസ്ഡിപിഐ നേതാവുമായി ബിസിനസ് ബന്ധമുണ്ടെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. ഒരു ഹോട്ടൽ സംരംഭത്തിൽ ഷീദ് എസ്ഡിപിഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ, തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാർട്ടിക്ക് ഷീദ് വിശദീകരണം നൽകിയത്. ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
ഷീദിനെതിരായ നടപടി വൈകിയതിനെ തുടർന്ന്, ചെറിയനാട് ലോക്കൽ സൌത്ത് കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങൾ എട്ടുമാസം മുമ്പ് ഒരുമിച്ച് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ഈ പ്രതിഷേധത്തിന് ശേഷവും പാർട്ടി ഷീദിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് 90 ഓളം അംഗങ്ങളും രാജിവെച്ചു. ഇതിന് പിന്നാലെയാണ് ഷിദിന് പാർട്ടി നിര്‍ബന്ധിത അവധിയി നൽകിയത്.