Leading News Portal in Kerala

ആലപ്പുഴയിൽ 14 വയസ്സുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചു


ആലപ്പുഴയിൽ പതിനാലു വയസ്സുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലാണ് സംഭവം.ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ്
വിദ്യാർഥിയായ മകനെയാണ് മർദ്ദിച്ചത്. ലാത്തികൊണ്ട് അടിച്ച പാടുകൾ ശരീരത്തിൽ ഉണ്ട്. വിദ്യാർഥിയെ പൊലീസ് 6 മണിക്കൂർ കസ്റ്റഡിയിൽ വച്ചെന്നും മാതാപിതാക്കളെ കാണാൻ അനുവദിച്ചില്ലെന്നും ആരോപണം ഉണ്ട്.  പരുക്കേറ്റ കുട്ടി ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടി.പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.