Leading News Portal in Kerala

ടർബോ ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ നേരിട്ടെത്തി എസ് ജെ സൂര്യയും രാഘവ ലോറൻസും


സംവിധായകൻ വൈശാഖും മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായുള്ള മമ്മൂക്കയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലാണ്. നൂറ് ദിവസത്തോളമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നീണ്ടു നിൽക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന ഒരു വീഡിയോയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തമിഴ് താരങ്ങളായ എസ് ജെ സൂര്യയും രാഘവ ലോറൻസും മമ്മൂക്കയെ കാണുവാൻ ടർബോ ലൊക്കേഷനിൽ എത്തിയ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Also read: Nadikar Thilakam | ടൊവിനോയുടെ കരിയറിൽ ഏറ്റവും വലുത്; ‘നടികർ തിലകം’ ഓഡിയോ റൈറ്റ്സ് വിറ്റുപോയത് വമ്പൻ തുകയ്ക്ക്

‘ isDesktop=”true” id=”636712″ youtubeid=”eUNZMUI4vRs” category=”film”>

ഇരുവരും ഒന്നിക്കുന്ന കാർത്തിക് സുബ്ബരാജ് ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിൻ്റെ പ്രചരണാർത്ഥമാണ് അവർ കേരളത്തിൽ എത്തിയത്. ടർബോയിൽ ഇവരുമുണ്ടോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ. ഇരുവർക്കും ആൾ ദി ബെസ്റ്റ് പറഞ്ഞ് മമ്മൂക്ക യാത്രയാക്കുന്ന കാഴ്ചയും വീഡിയോയിലുണ്ട്.