പ്രധാനമന്ത്രി യുടെ മില്ലെറ്റ്സ് ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള ഗ്രാമി നോമിനേഷനിൽ
ഡൽഹി: 2024ലെ ഗ്രാമി നോമിനേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. നരേന്ദ്ര മോദി അവതരിപ്പിച്ച തിനയെക്കുറിച്ചുള്ള ഗാനം ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫാൽഗുനിയും ഗൗരവ് ഷായും ചേർന്ന് ആലപിച്ച ഗാനം ധാന്യമായ തിനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി പുറത്തിറക്കിയതാണ്.
പ്രധാനമന്ത്രിയുടെ ‘അബണ്ടൻസ് ഇൻ മില്ലെറ്റ്സ്’ എന്ന പ്രസംഗം ഉൾക്കൊള്ളുന്ന ‘അബണ്ടൻസ് ഇൻ മില്ലെറ്റ്സ്’ എന്ന ഗാനമാണ് മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ഈ വർഷം മാർച്ചിൽ ഗ്ലോബൽ മില്ലെറ്റസ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിത്.