Leading News Portal in Kerala

പാലക്കാട് വന്‍ ലഹരിവേട്ട



 

പാലക്കാട് : പാലക്കാട് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് സൂക്ഷിച്ചിരുന്നത്.

ലഹരിമരുന്ന് വിപണനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും വലിക്കാനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഷൊര്‍ണൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും 227 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. തലശേരി, വടകര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ട.