Leading News Portal in Kerala

ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം | Newyork City, Diwali Celebration, Latest News, News, International


ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം. മേയര്‍ എറിക് ആഡംസും ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാനും ചേര്‍ന്ന് മാന്‍ഹട്ടനിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു.

ദീപാവലിയോടനുബന്ധിച്ച് ഐക്കണിക്ക് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ ഓറഞ്ച് നിറത്തിലുള്ള ലൈറ്റുകളും കത്തിച്ചായിരുന്നു ദീപാവലി കെങ്കേമമാക്കിയത്.

1500-ലധികം ഭക്തരായിരുന്നു മാന്‍ഹട്ടനിലെ ക്ഷേത്രത്തില്‍ ദീപോത്സവത്തിനായി ഒത്തുകൂടിയത്. ദീപോത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് മഹത്തരമായ അനുഭവമെന്ന് സിറ്റി മേയര്‍ എറിക് ആഡംസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യൂയോര്‍ക്കിലെ സ്‌കൂളുകള്‍ക്ക് ദീപാവലിയോടനുബന്ധിച്ച് അവധിയും നല്‍കിയിരുന്നു. ഈ വര്‍ഷത്തെ ദീപാവലി ദിവസം ഞായര്‍ ആയിരുന്നെങ്കിലും, അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളിലും ഈ ദിവസം അവധി ആയിരിക്കുമെന്നും മേയര്‍ പറഞ്ഞു.