അമിത വിശപ്പിന് പിന്നിലെ കാരണമറിയാം | reason, behind, hunger, excessive, Latest News, News, Life Style, Food & Cookery, Health & Fitness
ഭക്ഷണം എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. എന്നാല്‍, കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ് അനുഭവപ്പെടുന്നവരുണ്ട്. എന്നാല്‍, ഇത് ശരീരത്തിലുണ്ടാകുന്ന പല മാറ്റത്തിന്റെയും ലക്ഷണങ്ങളാണെന്നും സൂക്ഷിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. അമിത വിശപ്പുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പറയുന്ന കാര്യങ്ങള്‍ ഇവ.
ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടാകുന്നവര്‍ക്ക് ദാഹം കൂടുതലായിരിക്കും. ഇക്കൂട്ടര്‍ക്ക് ദാഹവും വിശപ്പായി തോന്നുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ, ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയാതെ നോക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നുവെന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് അടിക്കടിയുള്ള വിശപ്പ്. ഭക്ഷണം കഴിച്ചിട്ടും പെട്ടെന്ന് തന്നെ വിശപ്പ് തോന്നുന്നവര്‍ കുറഞ്ഞത് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശാശ്വത പരിഹാരമായിരിക്കും. നന്നായി ഉറങ്ങാത്തവര്‍ക്ക് വിശപ്പ് കൂടുതലായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉറക്കമില്ലാത്തപ്പോള്‍ ശരീരത്തില്‍ ഉദ്ദീപിക്കുന്ന ഗ്രെയ്‌ലിന്‍, ലെപ്റ്റിന്‍ എന്നീ ഹോര്‍മോണുകളാണ് ഇതിന് കാരണം.
ഗര്‍ഭിണികളിലും ഇത്തരത്തില്‍ പെട്ടെന്ന് തന്നെ വിശപ്പുണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് കിട്ടേണ്ട ഭക്ഷണം ശരീരം ആവശ്യപ്പെടുന്നതാണ് ഈ പ്രക്രിയ. ഗര്‍ഭിണികള്‍ ഭക്ഷണം കൃത്യസമയത്ത് മറക്കാതെ കഴിക്കുകയും വേണം. അമിതമായി ടെന്‍ഷനടിക്കുന്നവരിലും വിശപ്പ് കൂടുതലായിരിക്കും. ശരീരം തളരുന്നുവെന്നതിന്റെയും കൂടുതല്‍ ഊര്‍ജ്ജം വേണമെന്നതിന്റെയും ലക്ഷണങ്ങളാണിത്. പോഷണക്കുറവും മറ്റൊരു ഘടകമാണ്.
അമിത മദ്യപാനവും പെട്ടെന്ന് വിശപ്പുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അമിതമായി മദ്യപിക്കുന്നവരില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിക്കുകയും പെട്ടെന്ന് വിശപ്പുണ്ടാവുകയും ചെയ്യും. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമം. തുടര്‍ച്ചയായി വിശപ്പ് അനുഭവപ്പെടുന്നവര്‍ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.