Leading News Portal in Kerala

വിവാഹാഘോഷത്തിനിടെ സ്പാർക്കിൾ ഗൺ പൊട്ടിച്ചു: വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു, വൈറൽ വീഡിയോ


മുംബൈ: വിവാഹാഘോഷത്തിനിടെ സ്പാർക്കിൾ ഗൺ പൊട്ടിച്ച വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ വിവാഹ വീഡിയോയ്ക്ക് വേണ്ടിയാണ് നവദമ്പതികൾ സ്പാർക്കിൾ ഗൺ പൊട്ടിച്ചത്. എന്നാൽ, തോക്കിൽ നിന്നും തീപാറി വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വധു ഗണ്ണിന്റെ ബട്ടൺ അമർത്തിയപ്പോൾ തോക്കിന്റെ പുറകിലൂടെയാണ് തീ പുറത്തേക്ക് വന്നത്. ഇതേത്തുടർന്നാണ് വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റത്.