Leading News Portal in Kerala

അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കും: കെ സുധാകരൻ


കോഴിക്കോട്: കോൺഗ്രസ്സിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി അനുമതി തന്നാലും ഇല്ലെങ്കിലും നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പോലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎമ്മാണ് റാലിയ്ക്ക് അനുമതി നിഷേധിച്ചത്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ അറിയിച്ചു.

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ഇതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.