Leading News Portal in Kerala

കാനഡയിൽ ദീപാവലി ആഘോഷത്തിനിടെ ഖാലിസ്ഥാൻ അനുകൂലികളും ഹിന്ദുക്കളും തമ്മിൽ ഏറ്റുമുട്ടി


കാനഡയിലെ ബ്രാംപ്ടണിൽ ദീപാവലി ആഘോഷത്തിനിടെ ഖാലിസ്ഥാൻ അനുകൂലികളും ഹിന്ദുക്കളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാൾട്ടണിലെ വെസ്റ്റ് വുഡ് മാളിലാണ് സംഭവം നടന്നത്.

ദീപാവലി ആഘോഷിക്കുന്ന ഹിന്ദു ജനക്കൂട്ടത്തിന് നേരെ ‌ഖാലിസ്ഥാൻ പതാകകൾ വഹിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ നിലത്തുകിടക്കുന്ന വസ്തുക്കളെടുത്ത് എറിയുന്നതായി ടൊറന്റോ സൺ റിപ്പോർട്ട് ചെയ്തു.

അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ പൈസ വാങ്ങിയില്ല, പകരം .. : തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

പോലീസ് എത്തി ആൾക്കൂട്ടത്തോട് പിന്നോട്ട് പോകാൻ ആവശ്യപ്പെടുന്നതായും വീഡിയോയിൽ കാണാം. വിഷയത്തിൽ പീൽ റീജിയണൽ പോലീസ് തുടരന്വേഷണം പ്രഖ്യാപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം തടയുന്നതിനുള്ള ചട്ടക്കൂട് ശക്തിപ്പെടുത്താൻ ഇന്ത്യ കാനഡയോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്.