Leading News Portal in Kerala

പാലക്കാട് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു


പാലക്കാട്: പാലക്കാട് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ആണ് സംഭവം.

കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം.

ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. അപകട സമയത്ത് 50 ഓളം സ്വാമിമാർ ക്ഷേത്രക്കുള്ളത്തിൽ കുളിക്കാൻ എത്തിയിരുന്നു. ഇതിനിടയിൽ നിന്നും ശബരിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ശബരിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.