Leading News Portal in Kerala

സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍ വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കര്‍ഷകര്‍ക്കും ഇതുവരെയുള്ള മുഴുവന്‍ തുകയും ലഭിക്കും.

സ്വാഭാവിക റബറിന് വിലയിടിയുന്ന സാഹചര്യത്തിലാണ് റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതിയില്‍ സഹായം ലഭ്യമാക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി തുക ഉയര്‍ത്തി. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നു. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.