Leading News Portal in Kerala

സ്ഥിരമായി അമിത ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നവരെ കാത്തിരിക്കുന്നത്


ചൂട് ചായ നല്ല കടുപ്പത്തില്‍ ഇടയ്ക്കിടെ കുടിക്കുന്ന ശീലമുള്ളവർ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടിയാണ്. തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. കൂടിയ അളവില്‍ ചൂടുള്ള എന്ത് പാനീയമായാലും ഉള്ളിലെത്തുന്നത് അന്നനാളത്തിന് അപകടമാണ്. നന്നായി ചൂടായ ചായ, കോഫി, മറ്റു പാനീയങ്ങള്‍ എല്ലാം അന്നനാളത്തിന് ദോഷകരമാണ്.

എന്നാൽ, ഇതിനുള്ള പ്രതിവിധി ചായയും കാപ്പിയും ഇനി കുടിക്കരുത് എന്നല്ല. പകരം ഒരല്‍പം തണുപ്പിച്ച ശേഷം വേണം ഇവ കുടിക്കാന്‍ എന്നു മാത്രം. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്പോള്‍ ആണ് പ്രശ്‌നം.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി 50,045 ആളുകള്‍ക്കിടയില്‍, അതും 40 – 75 പ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍ ക്യാന്‍സര്‍ മരണങ്ങളില്‍ ആറാം സ്ഥാനമാണ് അന്നനാള ക്യാന്‍സറിന് എന്നാണ് കണക്കുകള്‍.