Leading News Portal in Kerala

ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കും: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍



ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ ബന്ദികളുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

Read Also: കാറും ബസും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, രണ്ടു പേരുടെ നില ഗുരുതരം

സുരക്ഷിതരായിട്ടിരിക്കൂ, ഞങ്ങള്‍ ഉടനെ എത്തും ഇതാണ് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബത്തിനുള്ള സന്ദേശമെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോ ബൈഡന്‍ പറഞ്ഞു.

ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ മിഡില്‍ ഈസ്റ്റിലുള്ള ഉന്നത ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുര്‍ക് ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കായി ഈ മേഖലയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.