Leading News Portal in Kerala

തടി കുറക്കാന്‍ അത്തിപ്പഴം



അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് . അത്തിപ്പഴത്തില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. അത്തിപ്പഴം ഭക്ഷണത്തിനായും ഉപയോഗിക്കാം.

തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും രാവിലെ രണ്ട് അത്തിപ്പഴം കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തി. ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

Read Also : ഇനി വെനസ്വേലേ എണ്ണയുടെ കാലം! ഇന്ത്യയ്ക്കായി ഒരുക്കുന്നത് വമ്പൻ ഡിസ്കൗണ്ടുകൾ, റഷ്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കാൻ സാധ്യത

മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത്തിപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കുന്നു. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് അത്തിപ്പഴം. അത്തിപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.