Leading News Portal in Kerala

‘ബാങ്ക് ലോണില്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു; ഇനി അത് വേണ്ട’; യുഎഇയില്‍ മലയാളി യുവാവിന് 45 കോടിയുടെ ലോട്ടറി


അബുദാബി: യുഎഇ നറുക്കെടുപ്പിലൂടെ മലയാളി യുവാവിന് 45 കോടിയുടെ ലോട്ടറി. മഹ്‌സൂസ് 154-ാമത് നറുക്കെടുപ്പിലൂടെയാണ് യുവാവിനു 2 കോടി ദിര്‍ഹത്തിന്റെ ലോട്ടറിയടിച്ചത്. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററായ ശ്രീജുവിനാണ് ഭാഗ്യദേവത തുണച്ചത്. കന്യാകുമാരി സ്വദേശിയായ ശ്രീജു 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടയിലാണ് ലോട്ടറി അടിച്ച വിവരം ശ്രീജു അറിയുന്നത്. തുടര്‍ന്ന് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച് വിജയം ഉറപ്പു വരുത്തുകയായിരുന്നു. ഇത് കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ മഹ്സൂസിന്റെ കോളിനായി കാത്തിരുന്നതായും ശ്രീജു പറഞ്ഞു.

Also read-Kerala Lottery Results Today| Karunya Plus KN-496 ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാനാര്?

ലോട്ടറി ദേവത ജീവിതം മാറ്റിമറിച്ചെങ്കിലും തല്‍ക്കാലും ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. ബാങ്ക് ലോണില്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലോട്ടറി അടിച്ചത്. ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഇരട്ടക്കുട്ടികളുടെ പിതാവായ ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ടുതവണ മഹ്സൂസില്‍ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു പറഞ്ഞു.