Leading News Portal in Kerala

ഹോട്ടൽ മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ


തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമായത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അജിൻ അബോധാവസ്ഥയിലായ കാര്യം യുവതിയാണ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചത്. മദ്യ ലഹരിയായിരുന്ന അജിൻ തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോൾ യുവതി രക്ഷിച്ചതാകാമെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു.