സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ?
സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ ? മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് ലഭിക്കുന്ന സഹായങ്ങൾ കാണുമ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത് ഇതാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കഴിയുമ്പോൾ പെൻഷൻ പോലും കിട്ടാതെ കഴിയുന്ന അനേക ലക്ഷങ്ങൾ ആണ് കേരളത്തിലുള്ളത്.
പൗരൻമാരുടെ കാര്യങ്ങൾ നോക്കാതെ ധൂർത്തടിച്ച് ജീവിക്കുന്ന ഒരു ഭരണകൂടത്തെ എങ്ങനെയാണ് മലയാളികൾക്ക് ഉൾക്കൊള്ളാനാവുക? കേരളീയം കഴിഞ്ഞ് ആഡംബര ബസ് , നവകേരള സദസ് , പിരിവ് അങ്ങനെ ലോക തോൽവിയിലാണ് ഭരണകൂടം.
read also: ഓപ്പറേഷൻ പി ഹണ്ട്: വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിൽ
ബിജെപി നേതാവും നടന്മാരുമായ സുരേഷ് ഗോപിയുടെയും കൃഷ്ണകുമാറിന്റെയുമൊക്കെ സഹായഹസ്തങ്ങൾ മറിയക്കുട്ടിക്ക് ലഭിച്ചപ്പോൾ പ്രതിസന്ധിയിലായിപ്പോയ കുറച്ച് ആളുകൾ എങ്കിലും ചിന്തിച്ചത് തങ്ങൾക്ക് സഹായം ലഭിക്കാൻ ഇതുപോലെ പിച്ചച്ചട്ടിയെടുത്ത് സമരം ചെയ്യേണ്ടി വരുമോ എന്നാണ്. സമരം ചെയ്ത മറിയക്കുട്ടി ഇപ്പോൾ കേരളത്തിലെ പതിപക്ഷ നേതാവാണ് എന്നാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്