Leading News Portal in Kerala

സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്


പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടറാണ് മറിഞ്ഞത്. ചരൽമേടിന് സമീപം പതിമൂന്നാം വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടർ പുറത്തെടുത്തു.