Leading News Portal in Kerala

മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മതപ്രഭാഷകന്‍ അറസ്റ്റില്‍


മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂള്‍ അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു.

അധ്യാപിക അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് പ്രതിയായ ഷാക്കിര്‍ ബാഖവിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.