Leading News Portal in Kerala

ശരീരത്തിന് മാത്രമല്ല കണ്ണുകൾക്കും വേണം വ്യായാമം : അറിയാം കണ്ണിന്റെ വ്യായാമങ്ങൾ



ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ശരീരം മൊത്തത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ കണ്ണുകളെ മാത്രം ഒഴിവാക്കരുത്.

കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും ചെയ്യാം. എവിടെ വെച്ചും കണ്ണിന് നല്‍കാനാവുന്ന മൂന്ന് വ്യായാമങ്ങളറിയാം.

Read Also : ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഈ ഭക്ഷണം

1. മൂക്കിന്റെ തുമ്പിലേക്ക് നോക്കുക, തുടര്‍ന്ന് കണ്‍പീലികളിലേക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്പിലേക്കു ദൃഷ്ടികൊണ്ടു വരിക. റിലാക്സ് ചെയ്യുക. ഇത് അഞ്ച് തവണ ആവര്‍ത്തിക്കുക.

2. കൃഷ്ണമണി വലതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം.

3. കൃഷ്ണമണി ഇടതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം.

ഓരോ വ്യായാമം കഴിഞ്ഞും കണ്ണുകള്‍ അടച്ചുപിടിക്കണം. അതിനു ശേഷം കൈവെള്ള തിരുമ്മി കണ്ണില്‍വെക്കുക.