Leading News Portal in Kerala

കമ്പള മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം


മംഗളൂരു: ബംഗളൂരുവിൽ കാസർ​ഗോഡ്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികൾ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു. മംഗളൂരുവിനടുത്ത ബജ്പെ മൂഡുപെരേരയിലെ കിഷൻ ഷെട്ടി(20), മംഗളൂരുവിനടുത്ത ബണ്ട്വാൾ ബട്ടരെതോട്ട ഫിലിപ്പ് ലോബോ(32) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ഞായറാഴ്ച പുലർച്ചെ കൊട്ടഗെരെ ഹൊബളി ചിഗനിപാളയ ഗ്രാമത്തിലെ സംസ്ഥാന ദേശീയ പാത 33-ൽ ലോറി കാറിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ കാർ ചതഞ്ഞു കൊല്ലപ്പെട്ട ഫിലിപ്പ് ലോബോയും പ്രീതി ലോബോയും തമ്മിൽ എട്ട് മാസം മുമ്പാണ് വിവാഹിതരായത്.