Leading News Portal in Kerala

ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭായ്മാർ ഇനി ഇസ്രായേലിലേക്കോ? മാസം 1.75 ലക്ഷം രൂപ ശമ്പളം പ്രഖ്യാപിച്ച് യോഗി സർക്കാർ

പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ലഭിക്കുന്ന ജോലി… മുന്തിയ വൈറ്റ് കോളർ ജോബുകൾക്ക് മാത്രമല്ല, ഇനി സാധാരണക്കാർക്കും ഈ ശമ്പളം വാങ്ങാൻ സാധിക്കും. ഇസ്രയേലിൽ നിർമാണത്തൊഴിലാളികളായി പോകുന്നവർക്ക് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്

 

ഇസ്രയേലിലെ നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തർ പ്രദേശ് സർക്കാർ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, മൈക്കാട് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ജോലി. കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ സ്‌കിൽ ഡെവലപ്‌മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലിൽ ജോലി.

 

പ്രതിമാസം 1,25,000 രൂപ ശമ്പളത്തിന് പുറമെ 15,000 രൂപ പ്രതിമാസ ബോണസുമുണ്ടാകും. ഈ ബോണസ് തുക എന്നാൽ ജോലി പൂർത്തിയാക്കി കാലാവധി തീർന്നാൽ മാത്രമേ ലഭിക്കുകയുള്ളു. ഇസ്രയേലിൽ ഇന്ത്യക്കാർക്ക് തൊഴിലവസരം ഒരുക്കാനായി ഇന്ത്യയും ഇസ്രയേലും ധാരണയിലെത്തിയിരുന്നു.