Leading News Portal in Kerala

മക്കളെ കൊലപ്പെടുത്തി അച്ഛൻ കൊല്ലത്ത് ജീവനൊടുക്കി

കൊല്ലം . പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

 

 

തങ്കശ്ശേരി ഇൻഫന്‍റ് ജീസസ് സ്കൂളിലെ നാലും ഒന്നും ക്ലാസുകളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും. ജോസിന്‍റെ ഡോക്ടറായ ഭാര്യ ലക്ഷ്മി പി.ജി പഠനത്തിനായി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ജോസിന് എട്ടു വർഷമായി ജോലിയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് ഗൾഫിൽ പോവുകയായിരുന്നു. സ്ഥിരം മദ്യപാനിയിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.