Leading News Portal in Kerala

മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച്‌ കൊന്ന് ഇറച്ചിയാക്കിയ സംഭവം : ഡോക്ടര്‍ അറസ്റ്റില്‍

 

വാളകം അമ്ബലക്കര പട്ടേരി പുത്തന്‍ വീട്ടില്‍ പി .ബാജിയാണ് പിടിയിലായത്.

 

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വിപണിയില്‍ വെറ്റില വില്‍പ്പനക്കായി എത്തിയ ബാജി വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം പാതയോരത്ത് കണ്ട മുള്ളന്‍പന്നിയെ ബോലേറോ ജീപ്പ് ഉപയോഗിച്ച്‌ ഇടിച്ചു കൊല്ലുകയും പിന്നീട് മുള്ളന്‍പന്നി ഈ വാഹനത്തില്‍ കടത്തികൊണ്ടുപോയി ഇറച്ചിയാക്കുകയും ചെയ്യുകയായിരുന്നുമുള്ളന്‍പന്നിയെ വണ്ടിയിടിച്ച്‌ കൊന്ന ശേഷം വാഹനത്തില്‍ കടത്തികൊണ്ടുപോയി ഇറച്ചിയാക്കിയ സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍.

 

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വിപണിയില്‍ വെറ്റില വില്‍പ്പനക്കായി എത്തിയ ബാജി വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം പാതയോരത്ത് കണ്ട മുള്ളന്‍പന്നിയെ ബോലേറോ ജീപ്പ് ഉപയോഗിച്ച്‌ ഇടിച്ചു കൊല്ലുകയും പിന്നീട് മുള്ളന്‍പന്നി ഈ വാഹനത്തില്‍ കടത്തികൊണ്ടുപോയി ഇറച്ചിയാക്കുകയും ചെയ്യുകയായിരുന്നു.

 

നാട്ടുകാരില്‍ ചിലര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ സഹിതം വനം വകുപ്പിന് കൈമാറിയതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി .അജികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ബാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍പന്നിയെ ഇറച്ചിയാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.