Leading News Portal in Kerala

‘അടുത്ത നൂറ് ദിവസം നിര്‍ണായകം’; ബിജെപി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് തന്ത്രം വിശദീകരിച്ച്‌ നരേന്ദ്രമോദി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി.

 

ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

‘അടുത്ത 100 ദിവസത്തിനുള്ളില്‍, എല്ലാ പ്രവര്‍ത്തകരും ഓരോ പുതിയ വോട്ടര്‍മാരിലേക്കും, ഓരോ ഗുണഭോക്താക്കളിലേക്കും, എല്ലാ സമൂഹത്തിലേക്കും എത്തിച്ചേരണം. എല്ലാവരുടെയും വിശ്വാസം നേടിയെടുക്കണം. എന്‍ഡിഎയെ 400ല്‍ എത്തിക്കണമെങ്കില്‍ ബിജെപി മാത്രം 370 സീറ്റ് കടക്കേണ്ടി വരും. അധികാരം ആസ്വദിക്കാനല്ല, ഞാന്‍ മൂന്നാം തവണയും ഭരണത്തിലേറാന്‍ ആഗ്രഹിക്കുന്നത്. മറിച്ച്‌ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്’- പ്രധാനമന്ത്രി മോദി പറഞ്ഞു.