Leading News Portal in Kerala

നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ അമ്മയെ 18 വർഷങ്ങള്‍ക്കു ശേഷം പിടികൂടി.

കോട്ടയം പൊൻകുന്നത്ത് നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ അമ്മയെ 18 വർഷങ്ങള്‍ക്കു ശേഷം പിടികൂടി.ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്ബില്‍ ഓമനയെയാണ് (കുഞ്ഞുമോള്‍-57) അറസ്റ്റ് ചെയ്തത്.

2004ലായിരുന്നു കേസിനാസ്പദമായ സംഭവം.

 

കുഞ്ഞിനെ കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. തുടർന്ന് ഓമന അറസ്റ്റിലായി. പിന്നീട് കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഒളിവില്‍ പോയി. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ടി.ദിലീഷ്, എസ്‌ഐമാരായ മാഹിൻ സലിം, ദിലീപ് കുമാർ, സിപിഒമാരായ എം.ജി.പ്രിയ, കിരണ്‍ കർത്താ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.