Leading News Portal in Kerala

ബേക്കല്‍ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച്‌ സ്വർണവും പണവും കവർന്ന സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍.

ബേക്കല്‍ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ സ്വദേശികളായ അബ്ദുള്‍ വാഹിദ്, അഹമ്മദ് കബീർ, ശ്രീജിത്ത്‌ എന്നിവരാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കോട്ട കാണാനെത്തിയ കാറഡുക്ക സ്വദേശികളായ യുവാവിനെയും യുവതിയെയും പ്രതികള്‍ തടഞ്ഞു വെച്ചു.

കോട്ടയുടെ കാർ പാർക്കിംഗ് സ്ഥലത്ത് വച്ച്‌ യുവാവിനെയും യുവതിയെയും കാറില്‍ നിന്ന് വലിച്ചിറക്കി മർദ്ദിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും, സ്വർണവും തട്ടിയെടുക്കുകയായിരുന്നു. സ്വർണ്ണ കൈ ചെയിനും 5000 രൂപയുമാണ് കവർന്നത്. തുടർന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്ബറും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റൊരു പ്രതിയ്ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.