Leading News Portal in Kerala

ലൈസന്‍സില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റില്‍.

തൃശൂരില്‍ ലൈസന്‍സില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റില്‍.

 

കൊലപാതകം ഉള്‍പ്പെടെ 40 കേസുകളില്‍ പ്രതിയാണ് രഞ്ജിത്. കൂട്ടാളികളായ സജീന്ദ്രന്‍, വിവേക്, അര്‍ഷാദ് എന്നിവരും പിടിയിലായിട്ടുണ്ട്.

 

ഓഗസ്റ്റ് 13 നാണ് സംരംഭം തുടങ്ങിയത്. കടവി രഞ്ജിത് തന്നെയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഇട്ടതിന് പിന്നാലെയാണ് ഗുണ്ടാ നേതാവ് പൊലീസിന്റെ വലയിലായത്. ടെമ്ബിള്‍ ടവര്‍ എന്ന പേരില്‍ ഷൊര്‍ണൂര്‍ റോഡിലായിരുന്നു സ്ഥാപനം. ആറ് പേര്‍ക്ക് പണം വായ്പ നല്‍കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം പൊലീസ് സീല്‍ ചെയ്തു.