Leading News Portal in Kerala

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

 

കരുനാഗപ്പള്ളി. കുലശേഖരപുരം ആലക്കട കിഴക്കേത്തറ വീട്ടിൽ അബൂബക്കർ മകൻ സുനീർ (38)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

 

കുലശേഖരപുരം സ്വദേശി മനോജും സുനീഷും തമ്മിലുള്ള മുൻ വിരോധത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ബൈക്കിൽ സുഹൃത്തിനൊപ്പo യാത്ര ചെയ്യുകയായിരുന്നു മനോജിനെ പുതിയകാവ് പെട്രോൾ പമ്പിനു സമീപം വെച്ച് സുനീർ തടഞ്ഞു നിർത്തുകയായിരുന്നു തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും സുനീർ റോഡരികിൽ കിടന്ന കമ്പെടുത്ത് മനോജിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

 

 

യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റുക ചെയ്യുകയായിരുന്നു..

കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ കണ്ണൻ. ഷമീർ.സി. പി. ഓ മാരായ നൗഫൻ ജാൻ.. പ്രശാന്ത്. അനിത എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്