ഇറാൻ ആക്രമണം – ഇന്ത്യ അമേരിക്കൻ വിധേയത്വം അവസാനിപ്പിക്കുക: ഹമീദ് വാണിയമ്പലം
Kerala

ഇറാൻ ആക്രമണം – ഇന്ത്യ അമേരിക്കൻ വിധേയത്വം അവസാനിപ്പിക്കുക: ഹമീദ് വാണിയമ്പലം

[ad_1]

മലപ്പുറം: ഇസ്രായേൽ അമേരിക്ക കൂട്ടുകെട്ടിൽ ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തെ പിന്തുണക്കുന്ന ഇന്ത്യൻ നിലപാട് അമേരിക്കയോടുള്ള വിധേയത്വം ആണെന്നും അത് അവസാനിപ്പിക്കണം എന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യരാവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ എന്നും ഇന്ത്യയോട് സൗഹൃദം പുലർത്തിയ രാജ്യമാണ്.പ്രതിസന്ധിഘട്ടത്തിൽ ആ രാജ്യത്തെ അക്രമിക്കുന്നവരോട് ഒപ്പം ചേരുക എന്നത് ഇന്ത്യ ഇതുവരെ പുലർത്തിപ്പോന്ന ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ല.അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകരാക്രമണമാണ്.ഒരു രാജ്യത്തിൻ്റെ പരമാധികാരത്തിന്മേൽ കടന്നു കയറി അക്രമം അഴിച്ചു വിടുക എന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും പതിവ് രീതി ആയിരിക്കുന്നു .ഇത് ഇറാനിൽ അവസാനിക്കാൻ പോകുന്നില്ല എന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.ഈ ഭീകര രാഷ്ട്രങ്ങളുടെ അന്യായമായ അതിക്രമങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.പരിപാടിയിൽ സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ് ജില്ലാ പ്രസിഡണ്ട് സഫീർഷാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ട്രഷറർ നസീറാബാനു ഉമ്മർ തങ്ങൾ ഖാദർ അങ്ങാടിപ്പുറം റുക്സാന ഇർഷാദ് ബന്ന മുതുവല്ലൂർ സുഭദ്രാവണ്ടൂർ എന്നിവർ സംസാരിച്ചു. മലപ്പുറം ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലിക്ക് ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചൂണ്ടയിൽ,സിസി ജാഫർ ജില്ലാ സെക്രട്ടറിമാരായ അഷ്റഫലി കട്ടുപ്പാറ, ഇബ്രാഹിംകുട്ടിമംഗലം,നൗഷാദ് ചുള്ളിയൻ, ജംഷീൽ അബൂബക്കർ, രജിത മഞ്ചേരി,ബിന്ദു പരമേശ്വരൻ,ശാക്കിർ മോങ്ങം, ഹമീദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.



[ad_2]

Source link

08/03/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

    Media20 is your premier digital destination for high-speed news and trending stories. We focus on the “now,” delivering 24/7 updates on politics, entertainment, and social trends across India and Kerala.

    Tel : +91 9809805522
    Email : mail@media20.in
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala 695