Leading News Portal in Kerala

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ: അനലിസ്റ്റ് റിപ്പോർട്ട്| Reliance Jio set to become worlds largest Fixed Wireless Access provider


Last Updated:

മറികടക്കാനൊരുങ്ങുന്നത് യുഎസ് ആസ്ഥാനമായുള്ള ടി-മൊബൈലിനെ

റിലയൻസ് ജിയോറിലയൻസ് ജിയോ
റിലയൻസ് ജിയോ

റിലയൻസ് ജിയോ, ഉപയോക്തൃ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) സേവനദാതാവാകാനുള്ള ഒരുക്കത്തിലെന്ന് ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ തയ്യാറാക്കിയ വിശകലന റിപ്പോർട്ട് . യുഎസ് ആസ്ഥാനമായുള്ള ടി-മൊബൈലിനെയും മറികടക്കാനാണ് ജിയോയുടെ മുന്നേറ്റം.

ടെലികോം റെഗുലേറ്റർ ട്രായിയുടെ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ജിയോയുടെ മൊത്തം 5G ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) ഉപയോക്തൃ അടിസ്ഥാനം മേയ് മാസത്തിൽ 68.8 ലക്ഷം ആയി, അതേസമയം ടി-മൊബൈലിന് മാർച്ചിൽ രേഖപ്പെടുത്തിയത് 68.5 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ്.

ജിയോ ഏകദേശം 10 ലക്ഷം ഫിക്‌സ്‌ഡ് വയർലെസ് ഉപയോക്താക്കളെ ഫൈബർ ടു ഹോം വിഭാഗത്തിലേക്ക് പുനർവിന്യാസം ചെയ്തതിനെ തുടർന്ന്, മേയ് മാസത്തിൽ അതിന്റെ ഫിക്‌സ്‌ഡ് വയർലെസ് ഉപഭോക്തൃ അടിസ്ഥാനം 59 ലക്ഷം ആയി. അതേ സമയം, ആ മാസം മാത്രം 7.4 ലക്ഷം പുതിയ ഉപയോക്താക്കളെ ജിയോ ചേർത്തു.

ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകളായ സഞ്ജേഷ് ജെയ്ൻ, മോഹിത് മിശ്ര, അപരാജിത ചക്രബർത്തി എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യവസായത്തിലെ മൊത്തം ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) ഉപയോക്താക്കൾ (UBR ഒഴികെ) 74 ലക്ഷം ആണെന്നും, ജിയോയുടെ യു ബി ആർ പുനർവിന്യാസത്തിനു ശേഷം ഉപയോക്തൃ സംഖ്യ 59 ലക്ഷം ആണെന്നും പറയുന്നു.

“UBR ഉൾപ്പെടെ ജിയോയുടെ FWA ഉപയോക്താക്കൾ 68.8 ലക്ഷം ആണ്. ഇത്, മാർച്ച് 2025-ൽ 68.5 ലക്ഷം ഉപഭോക്താക്കളുള്ള അമേരിക്കയിലെ ടി-മൊബൈലിനെ അപേക്ഷിച്ച് കൂടുതലാണ്. 2025 ജൂൺ അവസാനത്തോടെ ജിയോ ലോകത്തിലെ ഏറ്റവും വലിയ FWA സേവനദാതാവായിരിക്കും എന്നതിൽ സംശയമില്ല,” റിപ്പോർട്ടിൽ പറയുന്നു.

ഇതോടൊപ്പം, ഇന്ത്യയിലെ ബ്രോഡ്ബാൻഡ് വിപണിയിൽ 50.72% പങ്ക് ജിയോയ്ക്ക് ഉള്ളതും ഈ മേഖലയിൽ അതിന്റെ ആധിപത്യം ഉറപ്പാക്കുന്നതുമാണ്. ഇതിൽ വയർഡ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ 1.35 കോടിയും, വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ 48.09 കോടിയുമാണ് (2025 മേയ് കണക്കുകൾ പ്രകാരം).

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ: അനലിസ്റ്റ് റിപ്പോർട്ട്