Leading News Portal in Kerala

ആൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടുന്ന കണക്ക് മാഷിന് ഇനി അഴി എണ്ണാം| 62 year old Maths teacher arrested for sexually assaulting male students


Last Updated:

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പിടിയിലായ 62 കാരന് ഇത് ആൺകുട്ടികളോട് പതിവായിരുന്നതായി പരാതികൾ സൂചിപ്പിക്കുന്നു.

എബ്രഹാം അലക്സാണ്ടർഎബ്രഹാം അലക്സാണ്ടർ
എബ്രഹാം അലക്സാണ്ടർ

പത്തനംതിട്ട: ട്യൂഷൻ സെന്ററിൽ വച്ച് കൈകാലുകൾ തിരുമ്മിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്തതിന് കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും ഗണിത അധ്യാപകനുമായ കിടങ്ങന്നൂർ കാക്കനാട്ട് പുത്തൻ പറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.

എല്ലാ ദിവസവും ഇയാൾ ട്യൂഷൻ സെൻ്ററിൽ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും തിരുമ്മിക്കാറുണ്ട് എന്ന് കുട്ടി നൽകിയ മൊഴിയിൽ പറയുന്നു. വൈകിട്ട് 5 മുതൽ 6.30 വരെയാണ് ട്യൂഷൻ. ജൂൺ 28 ന് വൈകിട്ട് നാലിനും 4.30 നുമിടെയും കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു. തിരുമ്മിക്കൊണ്ടിരുന്നത് നിർത്തിയപ്പോൾ തുടയിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കുട്ടിയോട് തന്റെ രഹസ്യ ഭാഗങ്ങളിൽ അമർത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിനും തയാറാകാതിരുന്നപ്പോൾ കയ്യിൽ പിടിച്ചു ബലം പ്രയോഗിച്ച് അപ്രകാരം ചെയ്യിപ്പിച്ചു. തുടർന്ന് കുട്ടിയുടെ അരികിലിരുന്ന് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

ഇതും വായിക്കുക: ട്യൂഷൻ ക്ലാസ്സിൽ ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ അധ്യാപകൻ അറസ്റ്റിൽ

ക്ലാസ് കഴിഞ്ഞ് പോകാൻ നേരം കുട്ടിയെ കെട്ടിപ്പിടിച്ച് ഇക്കാര്യം വീട്ടിൽ പറയരുതെന്ന് ആവശ്യപ്പെടുകയും നല്ല സുഹൃത്തുക്കളായി തുടരാം എന്നും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് അച്ഛൻ ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചു. തുടർന്ന് ആറന്മുള പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് വീട്ടിലെത്തി വിശദമായ മൊഴിരേഖപ്പെടുത്തി തുടർന്ന് ആറന്മുള എസ് ഐ വി വിഷ്ണു എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നീട് എബ്രഹാം അലക്സാണ്ടറെ ട്യൂഷൻ സെന്ററിൽ നിന്നും കസ്റ്റഡിയിലെടുത്തു.

ഒന്നര വർഷമായി കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തുന്ന ഇയാൾ വർഷങ്ങളായി വിവിധ സ്ഥാപനങ്ങളിൽ കണക്ക് ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന മറ്റ് രണ്ട് ആൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട് എന്നും അറിവായിട്ടുണ്ട്. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി 1.30 ന് അറസ്റ്റ് ചെയ്ത് മറ്റ് നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.