വാഹന പ്രേമികളെ ഞെട്ടിച്ച് ഹ്യുണ്ടായിയുടെ ഇലക്ട്രിക് ത്രീ വീലറും മൈക്രോ ഫോർ വീലറും; കൺസെപ്റ്റ് മോഡലുകൾ അവതരിപ്പിച്ചു Hyundais electric three-wheeler and micro four-wheeler Concept models unveiled in bharat mobility auto expo 2025
Last Updated:
ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ ആണ് വാഹനങ്ങൾ അവതരിപ്പിച്ചത്
മുൻനിര കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് ത്രീ വീലറിന്റെയും മൈക്രോ ഫോർവീലറിന്റെയും കൺസെപ്റ്റ് മോഡലുകൾ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടിവിഎസുമായി സഹകരിച്ചാണ് ഹ്യൂണ്ടായ് കോൺസെപ്റ്റ് മോഡലുകൾ വികസിപ്പിച്ചത്.
ഇരുകമ്പനികളും തമ്മിലുള്ള ധാരണയ്ക്ക് അന്തിമ രൂപമായിട്ടല്ലെങ്കിലും വാഹനത്തിന്റെ സാങ്കേതിക വിദ്യയും എൻജിനിയറിംഗും രൂപകൽപനയുമെല്ലാം ഹ്യുണ്ടായ് യിൽ നിന്നായിരുക്കും. വാഹനത്തിന്റെ നിർമ്മാണം, മാർക്കറ്റിംഗ്, ഗവേ,ണം എന്നിുവ ടിവിഎസിന്റെ ചുമതലയായിരിക്കും
ടിവിഎസുമായി സഹകരിച്ചുകൊണ്ട് ഇലക്ട്രിക് മുച്ചക്രവാഹനങ്ങൾ പ്രാദേശികമായും നാലുചക്ര വാഹനങ്ങൾ ആഗോളതലത്തിലും നിർമ്മിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് യുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് ടിവിഎസ് ഗ്രൂപ്പ് സ്റ്റാറ്റർജി വിഭാഗം മേധാവി ശരദ് മിശ്ര പറഞ്ഞു.
കോൺസെപ്റ്റ് മോഡലുകളുടെ പ്രായോഗികതയടക്കം പഠിക്കുന്നതിനൊപ്പം ഇവ ഇന്ത്യൻ നിരത്തുകൾക്ക് എങ്ങനെ അനുയോജ്യമാകുമെന്നകാര്യവും കമ്പനി പരിശോധിക്കുന്നുണ്ട്.നഗര ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനത്തിന്റെ ആവശ്യകത, നഗരങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ കണക്കിലെടുത്താണ് മുൻനിര വാഹന നിർമ്മാതാക്കൾ കൈകോർക്കുന്നത്
ഇന്ത്യയിലെ ഇടുങ്ങിയ തെരുവുകൾക്കനുയോജ്യമായ വിധത്തിൽ സുഗമമായ യാത്ര ലഭിക്കുന്ന തരത്തിലാണ് ഇലക്ട്രിക് മുച്ചക്രവാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയ മഴയിലും മൺസൂൺ കാലത്തും സഞ്ചരിക്കാൻ ഉതകുന്ന രീതിയിലാണ് വാഹനത്തിൻറെ കോൺസെപ്റ്റ് മോഡൽ തയ്യാറാക്കിയിരിക്കുന്നത്.
നഗരത്തിലൂടെയുള്ള യാത്രയെ പുനർനിർവചിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ രൂപകൽപന. ഡയഗണൽ പ്രൊഫൈലോടുകൂടിയ ആംഗിൾ വിൻഡ് ഷീൾഡാണ് വാഹനത്തിന്റെ ശ്രദ്ധേയമായ സവിശേഷത. ഇത് കൂട്ടിയിടിയിൽ സംരക്ഷണം നൽകുകയും മുന്നോട്ടുള്ള റോഡിൻറെ വ്യക്തവും സുരക്ഷിതമായ കാഴ്ച ഉറപ്പാക്കുകയും ചെയ്യുന്നു. വാഹനത്തിന്റെ പരന്ന ഫ്ളോറു വിപുലമായ വീൽബേസും വാഹനത്തിൻറെ മറ്റ് സവിശേഷതകളാണ്. ഇതിൽ ഡ്രൈവർക്ക് കൂടുതൽ ലെഗ് സ്പേസും ലഭിക്കുന്നു. പരുക്കനായ പ്രദേശങ്ങളിൽ പോലും സുഗമമായ യാത്ര ഉറപ്പാക്കുന്ന രീതിയിലാണ് വാഹനത്തിന്റെ ടയറുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
New Delhi,Delhi
January 19, 2025 4:53 PM IST
വാഹന പ്രേമികളെ ഞെട്ടിച്ച് ഹ്യുണ്ടായിയുടെ ഇലക്ട്രിക് ത്രീ വീലറും മൈക്രോ ഫോർ വീലറും; കൺസെപ്റ്റ് മോഡലുകൾ അവതരിപ്പിച്ചു