കോഴിക്കോട് വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദനം| Attempt to kidnap housewife and child accused attacks Police officers in vatakara Kozhikode
Last Updated:
എസ് ഐയുടെ തലക്ക് അടിയ്ക്കുകയും എ എസ് ഐ യെ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു
കോഴിക്കോട് വടകരയിൽ വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം. കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദ്ദനമേറ്റു. പ്രതിയെ പിന്നീട് ബലപ്രയോഗത്തിലൂടെ കീഴക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു വില്യാപ്പള്ളി സ്വദേശിനിയായ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.
എസ് ഐ യുടെ തലക്ക് അടിയ്ക്കുകയും എ എസ് ഐ യെ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സ തേടി. ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതിയെ വടകര സ്റ്റേഷനിൽ എത്തിച്ചു. ഇയാൾക്കെതിരെ തട്ടിക്കൊണ്ട് പോകലിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തു.
Kozhikode [Calicut],Kozhikode,Kerala
July 03, 2025 2:08 PM IST
കോഴിക്കോട് വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദനം