Leading News Portal in Kerala

Wasim Akram Statue: വസീം അക്രത്തിന് ആദരമായി പൂര്‍ണകായ പ്രതിമ; ഇതെന്ത് അക്രമമെന്ന് ആരാധകര്‍| Wasim Akrams life-sized statue left fans laughing due to its inaccurate facial depiction


Last Updated:

പ്രതിമ ആരുടേതാണെന്നറിയാന്‍ പേരെഴുതിവെക്കേണ്ട അവസ്ഥയാണ്. അത്രയ്ക്ക് വികലമാണ് പ്രതിമ. 2025 ഏപ്രിലിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നതെങ്കിലും ഇപ്പോഴാണ് വികലമായ രൂപത്തിന്റെ പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

പാകിസ്ഥാനിലെ ഹൈദരാബാദ് നിയാസ് സ്റ്റേഡിയത്തിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്പാകിസ്ഥാനിലെ ഹൈദരാബാദ് നിയാസ് സ്റ്റേഡിയത്തിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്
പാകിസ്ഥാനിലെ ഹൈദരാബാദ് നിയാസ് സ്റ്റേഡിയത്തിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്

കറാച്ചി: പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രമിന് ആദരമര്‍പ്പിക്കാനായി പാകിസ്ഥാനിലെ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിന് പുറത്ത് ഒരു പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. എന്നാല്‍ ആദരമര്‍പ്പിക്കാന്‍ ചെയ്ത പ്രവൃത്തി ട്രോളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിചിത്ര രൂപത്തിലുള്ള അക്രത്തിന്റെ പ്രതിമയാണ് ട്രോളുകളേറ്റുവാങ്ങിയത്. വികലമായ മുഖത്തോടെയുള്ള പ്രതിമ കണ്ട ആരാധകർ, ഇതെന്ത് അക്രമമെന്ന് ഒന്നടങ്കം ചോദിക്കുകയാണ്. 1999 ലോകകപ്പിലെ ജേഴ്സിയിലുള്ള അക്രത്തിന്റെ ബൗളിങ് ആക്ഷനിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.

പ്രതിമ ആരുടേതാണെന്നറിയാന്‍ പേരെഴുതിവെക്കേണ്ട അവസ്ഥയാണ്. അത്രയ്ക്ക് വികലമാണ് പ്രതിമ. 2025 ഏപ്രിലിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നതെങ്കിലും ഇപ്പോഴാണ് വികലമായ രൂപത്തിന്റെ പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രതിമ കണ്ട് വസീം അക്രം പോലും തല കറങ്ങി വീണിരിക്കാമെന്ന കമന്റുകളാണ് സോഷ്യൽ‌ മീഡിയയില്‍ ഉയരുന്നത്.

“10% സിമന്റ് ഉപയോഗിച്ച് നിർമ്മിച്ചത്, 90% നിരാശയും” ഒരു ഉപയോക്താവ് എഴുതി. “വസീം അക്രം പോലുള്ള ഒരു ഇതിഹാസം പോലും ഇവിടെ സ്വയം തിരിച്ചറിഞ്ഞേക്കില്ല. ഡിആർഎസ് ആവശ്യമാണ്”- മറ്റൊരാൾ കുറിച്ചു.

പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വസീം അക്രം. 1984 മുതൽ 2003 വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ച അക്രം ടീമിനായി 104 ടെസ്റ്റ് മത്സരങ്ങളും 356 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 414 വിക്കറ്റുകളും ഏകദിനത്തില്‍ 502 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ബാറ്റിംഗിലും വൈദഗ്ധ്യമുള്ള അദ്ദേഹം എല്ലാ ഫോർമാറ്റുകളിലും നിന്നുമായി 6000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ 257 നോട്ടൗട്ട് ആണ്. 1992 ൽ പാകിസ്ഥാൻ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു അക്രം, മൊത്തത്തിൽ നാല് ലോകകപ്പുകളിൽ മത്സരിച്ചു. കൂടാതെ, 25 ടെസ്റ്റുകളിലും 109 ഏകദിനങ്ങളിലും പാകിസ്ഥാനെ നയിച്ചു.

Summary: Pakistan legendary fast bowler Wasim Akram was honored by a life-sized statue in Hyderabad, Pakistan, but it had the opposite effect to what was intended – leaving fans laughing and feeling sorry for the cricketer on social media.