Leading News Portal in Kerala

കാലടി സംസ്കൃത സർവകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ സമരം നടത്തിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി Action taken against 37 students who protested against the order issued by Kalady Sanskrit University


Last Updated:

ഏഴ് ദിവസത്തിനകം വിദ്യാർത്ഥികൾ രേഖാമൂലം മറുപടി നൽകണമെന്ന് സർവകലാശാല

News18News18
News18

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അനാവശ്യ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവ്വകലാശാല അറിയിച്ചു.

ബുധനാഴ്ച 22 വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവ്വകലാശാല ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ട സമയത്ത് സർവകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റലുകൾ അടയ്ക്കാൻ ഇന്നലെ (ബുധൻ) രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ന് (വ്യാഴം) 15 വിദ്യാർത്ഥികൾക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം വിദ്യാർത്ഥികൾ രേഖാമൂലം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.