Leading News Portal in Kerala

വാണി വിശ്വനാഥ് ഉൾപ്പെടെ ഏഴു കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ‘ആസാദി’ ടീസർ


Last Updated:

‘മാമന്നൻ’ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക

ആസാദി ടീസർആസാദി ടീസർ
ആസാദി ടീസർ

വാണി വിശ്വനാഥിന്റെ (Vani Viswanath) മടങ്ങിവരവ് ചിത്രത്തിലെ ഏഴു കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ക്യാരക്ടർ ടീസർ. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ‘ആസാദി’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ഏഴു പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പോലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുക.

ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. ‘മാമന്നൻ’ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.

ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം – വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ – വിപിൻദാസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ

വാണി വിശ്വനാഥ് പത്തു വർഷത്തിനു ശേഷം അഭിനയ രംഗത്തെത്തുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, രവീണാ രവി, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്, പി. ശിവപ്രസാദ്.